നെയ്യാറ്റിൻകര: രോഗബാധിതനായ ഭർത്താവ് തൂങ്ങി മരിച്ച മനോദുഃഖത്തിൽ ഭാര്യയും സ്വയം ജീവനെടുത്തു. കമുകിൻകോട് കോട്ടപ്പുറം നിഷാഭവനിൽ മിനിയുടെ മകൾ അഞ്ജുവാണ് (26) കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇവരുടെ ഭർത്താവ് സൂരജ് ഇക്കഴിഞ്ഞ 25 ന് വീടിന് സമീപത്തെ മരത്തിൽ തുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടിരുന്നു.ഒറ്റപ്പാലം സ്വദേശിയാണ് അഞ്ജു. ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.