cristiano-ronaldo-600-goa
cristiano ronaldo 600 goal

കഴിഞ്ഞരാത്രി ഇന്റർമിലാനെതിരായ ഇറ്റാലിയൻ സെരി എ മത്സരത്തിൽ യുവന്റസിനെ 1-1ന് സമനിലയിലാക്കിയ ഗോൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രത്തിന്റെ താളിൽ ഒരിക്കൽകൂടി തന്റെ പേരെഴുതിച്ചേർത്തു. പ്രാെഫഷണൽ ക്ളബ് കരിയറിൽ 600 ഗോളുകൾ നേടുന്ന താരമെന്ന തിളക്കമുള്ള നേട്ടമാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്.

450 ഗോളുകൾ ക്രിസ്റ്റ്യാനോ റയൽ മാഡ്രിന് വേണ്ടി നേടി.

118 ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി

27 ഗോളുകൾ യുവന്റസിന് വേണ്ടി

5 ഗോളുകൾ സ്പോർട്ടിംഗ് ലിസ്‌ബണിന് വേണ്ടി

20 ഗോളുകളാണ് തന്റെ കന്നി സെരി എ സീസണിൽ ക്രിസ്റ്റ്യാനോ നേടിയിരിക്കുന്നത്.

598

ഗോളുകളുമായി ലയണൽ മെസി ക്ളബ് ഗോളുകളുടെ എണ്ണത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് തൊട്ടുപിന്നിലുണ്ട്.

ഈ സീസൺ സെരി എ കിരീടം യുവന്റസിനായി ക്രിസ്റ്റ്യാനോ നേടിക്കഴിഞ്ഞു.

ഞാൻ ഏറെ സന്തോഷവാനാണ്. കാരണം എനിക്കൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയുണ്ട്.

മാസിമിലാനോ അല്ലഗ്രി

യുവന്റസ് കോച്ച്