തിരുവനന്തപുരം: വീട്ടിൽ ആശാരിപ്പണിക്കെത്തി പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര ചെങ്കൽ മര്യാപുരം തേവിളാകം മാർത്തോമ്മാ പള്ളിക്ക് സമീപം സ്വദേശി ഷിജു (26) ആണ് പൂജപ്പുര പൊലീസിന്റെ പിടിയിലായത്. തിരുമല സ്വദേശിയായ പെൺകുട്ടിയുടെ വീട്ടിൽ ആശാരിപ്പണിക്ക് എത്തിയ യുവാവ് കുട്ടിയുടെ അമ്മ പുറത്തുപോയ തക്കം നോക്കി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അദ്ധ്യാപികയായ അമ്മ തിരികെയെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പൂജപ്പുര പൊലീസിൽ ലഭിച്ച പരാതിയെതുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. സി.ഐ രാജേന്ദ്രൻ പിള്ള, എ.എസ്.ഐ ബൈജു, സീനിയർ സിവിൽ പൊലീസുകാരായ സെയ്യദലി പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.