കുളത്തൂർ: അദ്ധ്യാപിക കിണറ്റിൽ തൂങ്ങിമരിച്ച നിലയിൽ . പള്ളിത്തുറ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം വി.എസ്.എസ്.സി. നോർത്ത് ഗേറ്റിലെ തൈവിളാകം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഡൽഹി സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥൻ സജിയുടെ ഭാര്യയും ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപികയുമായ ബിന്ദു (50 )വാണ് മരിച്ചത്. വാടക വീടിനോട് ചേർന്ന കിണറിന് സമീപംനിന്ന തെങ്ങിൽ സാരിയുടെ ഒരറ്റം കെട്ടിയശേഷം മറ്റേഅറ്റം കഴുത്തിൽ കുരുക്കിട്ട് കിണറ്രിലേക്ക് ചാടിയതാകാമെന്ന് പൊലീസ് കരുതുന്നു .മരണ കാരണം അറിവായിട്ടില്ല.ഇവർക്ക് രണ്ട് മക്കളുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.