കൊൽക്കത്ത : ഇന്നലെ നടന്ന രണ്ടാം ഐ.പി.എൽ മത്സരത്തിൽ മലയാളി പേസർ സന്ദീപ് വാര്യരെ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുംബയ് ഇന്ത്യൻസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി 20 ഒാവറിൽ 232/2 എന്ന സ്കോർ ഉയർത്തി. ശുഭ്മാൻ ഗിൽ (45 പന്തിൽ 76), ക്രിസ് ലിൻ (29 പന്തിൽ 54) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.റസൽ 40 പന്തിൽ 80 റൺസുമായി പുറത്താകാതെ നിന്നു.