operation-dragon

അഞ്ചാലുംമൂട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രാക്കുളം സാമ്പ്രാണിക്കോടി ആലുനിന്നവിള വീട്ടിൽ വിശാഖിനെ(19) അഞ്ചാലുംമൂട് പൊലീസ് പിടികൂടി. ഓപ്പറേഷൻ ഡ്രാഗൺ എന്ന് പേരിട്ട ഗുണ്ടാ ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയത്. ബന്ധുവായ പൊലീസുകാരന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിശാഖിനെ പിടികൂടാൻ എത്തിയ പൊലീസിനെ പ്രതിയുടെ മാതാവും ബന്ധുക്കളും ചേർന്ന് അക്രമിച്ചു. ആക്രമണത്തിൽ ഹുസൈൻ എന്ന പൊലീസുകാരന്റെ കൈ പ്രതി കടിച്ചു മുറിക്കുകയും ചെയ്തു. വിശാഖിന്റെ പേരിൽ സ്ത്രീകളുടെ ടോയ്ലറ്റുകളിലും കിടക്കമുറികളിലും മൊബൈൽ ഫോൺ വഴി ദൃശ്യങ്ങൾ പകർത്തിയതിനും മോഷണം, അടിപിടി തുടങ്ങി നിരവധി കേസുകളും നിലവിലുണ്ട്. ഇയാളുടെ അച്ഛനായ സുദർശനൻ മാരകായുധങ്ങളുമായി പൊലീസിനെ ആക്രമിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ്‌. മോഷണക്കേസുകളിൽ പ്രതിക്കൊപ്പമുണ്ടായിരുന്ന ജ്യേഷ്ഠൻ എബിനെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.


അഞ്ചാലുംമൂട് സി.ഐ പ്രദീപ് കുമാർ, എസ്.ഐ പ്രതാപചന്ദ്രൻ, എ.എസ്.ഐമാരായ ജയപ്രകാശ്, ഹുസൈൻ, സി.പി.ഒ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ സാഹസികമായിട്ടാണ് പ്രതിയെ പിടികൂടിയത്.