lupita-nyongo

മെക്സിക്കോ: വെള്ളിത്തിരയിൽ മിന്നിത്തിളങ്ങാൻ സൗന്ദര്യമാണ് മാനദണ്ഡമെന്ന് പറയുമ്പോൾ കെനിയൻ താരമായ ലുപിത നിയോങ്ങ്സ് നിങ്ങളെ തിരുത്തും. മുഖത്തിന്റെയല്ല മനസിന്റെ സൗന്ദര്യമാണ് പ്രധാനമെന്ന് പറയും. വെറുതേ പറയുകയല്ല തന്റെ ജീവിതത്തിലൂടെ അത് കാട്ടിത്തരികയും ചെയ്തിട്ടുണ്ട് താരം.

നിലവിലെ സൗന്ദര്യ സങ്കൽപ്പങ്ങളെയെല്ലാം കാറ്റിൽപ്പറത്തി മുന്നേറുന്ന ഈ 36കാരിക്ക് ൻോകത്തോട് വിളിച്ചുപറയാൻ ഏറെ വിശേഷങ്ങളുണ്ട്. പെൺകുട്ടിയെന്ന വേർതിരിവില്ലാതെയാണ് മാതാപിതാക്കൾ വളർത്തിയതെന്നും അത് നൽകിയ ആത്മവിശ്വാസം വളരെ വലുതാണെന്നും താരം പറയുന്നു. '12 ഇയേഴ്സ് ഒഫ് എ സ്ളേവ്' എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ഓസ്കർ പുരസ്കാരം നേടിയ ലുപിത ഒരു ട്രെൻഡ് സെറ്റർ‌ കൂടിയാണ്.

''ഞാനൊരു ടോം ബോയിയായിരുന്നു. പെൺകുട്ടിയാണെന്നു പറഞ്ഞ് ഒരു തരത്തിലുള്ള വേർതിരിവും മാതാപിതാക്കൾ എന്നോട് കാണിച്ചിട്ടില്ല. മരം കേറി നടക്കാൻ വളരെ ഇഷ്ടമായിരുന്നു. ചെളിയിൽ കുളിച്ച് പുറത്ത് കളിച്ചു തിമർത്തു നടക്കാൻ എന്നെ കഴിഞ്ഞേ ആളുണ്ടായിരുന്നുള്ളൂ. ഇപ്പോഴും വീട്ടിലെത്തിയാൽ ആ പഴയ കുറുമ്പി തന്നെയാണ് ഞാൻ. ഇന്നും എന്റെ മനസിനോട് ഞാൻ ഇങ്ങനെ പറയാറുണ്ട്- നമ്മുടെ ചുറ്റുപാടും ആരുമില്ലെന്ന തോന്നലോടെ‌ സന്തോഷത്തോടെ നൃത്തം ചെയ്യണം. ജീവിതം വിരസമായി തോന്നുമ്പോൾ മറ്റുള്ളവർക്ക് എന്തു തോന്നും എന്നും ചിന്തിക്കാതെ ശരിയെന്നു മനസ്സു പറയുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കണം. അമ്മയുടെ വാക്കുകൾ കേൾക്കണം.''

വീഡിയോ കാണാം...