തിരുവനന്തപുരം: ഉപലോകായുക്തയായി ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ നടന്ന ചടങ്ങിൽ ലോകായുക്ത സിറിയക് ജോസഫ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് സെക്രട്ടറി ടോം ജോസ് ഉപലോകായുക്തയായി ജ.ബാബു മാത്യു പി.ജോസഫിനെ നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം വായിച്ചു. മന്ത്രിമാരായ എകെ ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.