atl29aa

ആറ്റിങ്ങൽ: കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ ഡിവിഷൻ കമ്മറ്റി നിർമ്മിച്ച പെൻഷൻ ഭവന്റെ ഉദ്ഘാടനവും 31 മത് ഡിവിഷൻ സമ്മേളനവും ഉദ്ഘാടനവും ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു. ചടങ്ങിൽ മുതിർന്ന പെൻഷൻ അംഗങ്ങളെ ആദരിച്ചു.ജെ.സുധാകരൻ, പി.ബാലകൃഷ്ണപിള്ള,വി.രാജൻ, എം.ജലാലുദീൻ,അസോസിയേഷൻ സംസ്ഥാന ജില്ലാതല നേതാക്കൾ എന്നിവർ പങ്കെടുത്തു.മിനി വൈദ്യുതി ഭവന് സമീപത്തായി 13,95,​237 രൂപ ചിലവിട്ട് മൂന്ന് സെന്റ് സ്ഥലം വാങ്ങി അതിൽ 11,77,​ 005 രൂപ ചിലവിട്ടാണ് കെട്ടിടം നിർമ്മിച്ചത്.