atl29ac

ആറ്റിങ്ങൽ: വലിയതുറ, കൊച്ചു തുറ പ്രദേശങ്ങളിൽ കടൽകയറിയതിനെ തുടർന്ന് വലിയതുറ ബഡ്സ് സ്കൂളിലും, യു.പി സ്കൂളിലും താമസിക്കുന്നവർക്ക് ജില്ലാ സബ് കളക്ടറുടെ നിർദ്ദേശപ്രകാരം സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ നേതൃത്വത്തിൽ മൂന്നു നേരവും ഭക്ഷണ വിതരണം ആരംഭിച്ചു. ഏകദേശം 200 നും 250 നും ഇടയ്ക്കുള്ളവർക്ക് ഭക്ഷണവും പാത്രങ്ങളും വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി രണ്ടായിരത്തോളം കുടുംബങ്ങൾക്ക് ട്രസ്റ്റ് അരി വിതരണം ചെയ്തു വരുന്നതിന്റെ ഭാഗമായാണ് ഈ സാമൂഹ്യ സേവനവും നടക്കുന്നത്. ഇവരെ സായി ഗ്രാമത്തിൽ താമസിപ്പിച്ച് സൗജന്യ ചികിത്സയും ഭക്ഷണവും കൊടുക്കാൻ തയ്യാറാണെന്ന് ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ പറഞ്ഞു.