ബാലരാമപുരം: സ്വരസന്ധ്യ കലാവേദിയുടെ കുടുംബസംഗമവും പ്രതിഭകളെ കലാപ്രതിഭകളെ അനുമോദിക്കലും ഡോ.എ.എം.ഉണ്ണിക്കൃഷ്ണൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മാളോട്ട് ദേവിയുടെ ചരിത്രത്തെ അവലംബിച്ച് തലയൽ മനോഹരൻ നായർ രചിച്ച മാളോട്ടമ്മ എന്ന നാടകീയ നൃത്തശില്പ്പത്തിന്റെ രണ്ടാംഭാഗമായ തോറ്റംപാട്ടിന്റെ അണിയറ പ്രവർത്തകരെ അനുമാദിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സംവിധായകൻ കെ.പി.ഷാജി, ഗായികമാരായ ആർച്ച, അഷ്ടമി, ചിന്നു എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു.ക്ഷേത്ര പ്രസിഡന്റ് എൻ.ഹരിഹരൻ, ബിജു രാജകുമാരി, സ്വരസന്ധ്യ കലാവേദിയുടെ ചെയർമാൻ തലയൽ മനോഹരൻ നായർ, ശബരി സതീഷ് കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീല, സുനി ടീച്ചർ, ശ്രീകണ്ഠൻ നായർ, പ്രദീപ് കണ്ണൻ, രജ്ഞിനി, ദിലീപ്, കൃഷ്ണ.പി.നായർ, രമേഷ് ജ്യോതിസ്, സുധീഷ് എസ്.നായർ, സുഭാഷ് തലയൽ, സുനിൽ അമരവിള, കെ.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കൺവീനർ തലയൽ ഗോപകുമാർ സ്വാഗതവും ചന്തു തലയൽ നന്ദിയും പറഞ്ഞു.