നെടുമങ്ങാട് : എസ്.എൻ.ഡി.പി യോഗം വനിതാസംഘം നെടുമങ്ങാട് യൂണിയൻ വാർഷിക പൊതുയോഗം സമൂഹ ദൈവദശകം ആലാപനത്തോടെയും കുമാരിസംഘത്തിന്റെ കലാപരിപാടികളോടെയും നടന്നു.യോഗം നെടുമങ്ങാട് യൂണിയൻ കൺവീനർ എ.മോഹൻദാസ് ഭദ്രദീപം തെളിച്ചു.വനിതാസംഘം ചെയർപേഴ്‌സൺ ലതാകുമാരിയുടെ അദ്ധ്യക്ഷതയിൽ യോഗം യൂണിയൻ വൈസ് ചെയർമാൻ ആർ.ഗുലാബ്‌കുമാർ ഉദ്‌ഘാടനം ചെയ്തു.ബ്രഹ്മശ്രീ സ്വാമി ലോകേശാനന്ദ (ശിവഗിരി മഠം) അനുഗ്രഹ പ്രഭാഷണം നടത്തി.യൂണിയൻ അഡിമിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ സി.വാമലോചനൻ,ഗോപാലൻ റൈറ്റ്,വൃന്ദാവനം ശിവൻകുട്ടി,വനിതാസംഘം യൂണിയൻ കമ്മിറ്റിയംഗങ്ങളായ ജയവസന്ത്,ശ്രീലത,ഷീല,സിമി തുടങ്ങിയവർ പ്രസംഗിച്ചു.വനിതാസംഘം കൺവീനർ കൃഷ്ണ റൈറ്റ് സ്വാഗതവും യൂണിയൻ കമ്മിറ്റിയംഗം കലാകുമാരി നന്ദിയും പറഞ്ഞു.മധുരപലഹാര വിതരണവും നടന്നു.