chempazhanthi-sreenarayan

ശ്രീകാര്യം: ഇന്നു മുതൽ മേയ് 2 വരെ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് സംഘടിപ്പിക്കുന്ന ചെമ്പഴന്തി ശ്രീനാരായണ ഗുരുകുല കൺവെൻഷൻ ഇന്ന് രാവിലെ 9.30ന് സ്പീക്കർ പി. ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ മുഖ്യാതിഥിയാകും. ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷതവഹിക്കും. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കൗൺസിലർ കെ.എസ്. ഷീല, ഡോ. എം.എ. സിദ്ധിഖ്, ഷൈജു പവിത്രൻ തുടങ്ങിയവർ സംസാരിക്കും. ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറയും.

ഉച്ചയ്ക്ക് 1 ന് ഗുരുപൂജ, 2ന് സോഫി വാസുദേവൻ നയിക്കുന്ന പഠനക്ലാസ്, വൈകിട്ട് 4 മുതൽ ലാൽ വാഴൂരിന്റെ പ്രഭാഷണം. നാളെ രാവിലെ 9ന് വിവിധ പഠനക്ലാസുകൾ. ഉച്ചയ്ക്ക് 2ന് നടക്കുന്ന ചർച്ചാസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചെമ്പഴന്തി ശ്രീനാരായണ അന്തർദ്ദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ. എം.ആർ. യശോധരൻ മോഡറേറ്ററാകും. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തൻ, വിജിലൻസ് എസ്.പി കെ.ഇ. ബൈജു, ഡോ. അരുൺ ബി. നായർ തുടങ്ങിയവർ സംസാരിക്കും. മേയ് 2ന് രാവിലെ 9 മുതൽ സ്വാമി ബോധിതീർത്ഥയുടെ പഠനക്ലാസ്, 10.30 മുതൽ അഡ്വ. സി.പി. ഉദയഭാനു, ഡോ. ജോർജ് ഓണക്കൂർ, ഡോ. ചിത്ര രാഘവൻ, പി.കെ. രാജപ്പൻ അടിമാലി തുടങ്ങിയവർ നയിക്കുന്ന സെമിനാർ, ഉച്ചയ്ക്ക് 1ന് ഗുരുപൂജ, 2ന് പഠനക്ലാസ്, വൈകിട്ട് 4ന് കൺവെൻഷൻ അവലോകനവും സമാപന സമ്മേളനവും.