കാട്ടാക്കട:പൂവച്ചൽ പൊന്നെടുത്ത കുഴി സെന്റ് ജോർജ് മലങ്കര കത്തോലിക്ക ദൈവലായത്തിന്റെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി.തിരുനാൾ മേയ് 5 ന് സമാപിക്കും.മുൻ വികാരി ഫാ.ഫ്രാൻസിസ് മൂലമുറിയിൽ കൊടിയേറ്റ ശുശ്രുഷയ്ക്കും,വിശുദ്ധ കുർബാനക്കും കാർമ്മികത്വം വഹിച്ചു.നവീകരണ ധ്യാനത്തിന് ഫാ.അരുൺ ഏറത്ത് നേതൃത്വം നൽകും.വിവിധ ദിവസങ്ങളിലെ വിശുദ്ധ കുർബാനകൾക്ക് ഫാ.ജെയിംസ് ഇലഞ്ചിക്കൽ,ഫാ.കോശി ചിരക്കരോട്ട്,ഫാ.സുരേഷ് ബാബു,ഫാ.വിശാഖം സ്കറിയ,മോൺ.ജോൺ തുണ്ടിയത്ത് എന്നിവർ കാർമ്മികത്വം വഹിക്കും. തിരുനാൾ റാസ, ആദ്യകുർബാന സ്വീകരണം എന്നിവയും തിരുനാളിന്റെ ഭാഗമായി ഉണ്ടാകുമെന്ന് ഇടവക വികാരിഫാ.മാത്യൂസ് ആലു മൂട്ടിൽ,സി.ആൽഫി മരിയ ഡി.എം,ട്രസ്റ്റി ശശിധരൻ, സെക്രട്ടറി തങ്കരാജൻ എന്നിവർ അറിയിച്ചു.