sslc-result

 പ്ളസ് ടു മേയ് രണ്ടാം വാരം

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് എട്ടിനു മുമ്പ് പ്രഖ്യാപിക്കും. ഉത്തര പേപ്പർ മൂല്യനിർണയം ഇന്നലെ അവസാനിച്ചു. പരീക്ഷാ ബോർഡ് യോഗം ചേർന്ന ശേഷം ആറിനോ ഏഴിനോ ഫലപ്രഖ്യാപനമുണ്ടായേക്കും.

മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു ഇത്തവണ മൂല്യനിർണയം. ആദ്യഘട്ടം ഏപ്രിൽ 4 മുതൽ 12 വരെയും രണ്ടാം ഘട്ടം ഏപ്രിൽ 16 മുതൽ 17 വരെയും നടന്നു. മൂന്നാം ഘട്ടം ലോക്സഭാ വോട്ടെടുപ്പിനു ശേഷം 25നാണ് ആരംഭിച്ചത്. സംസ്ഥാനത്താകെ 54 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളാണ് സജ്ജീകരിച്ചിരുന്നത്.

രണ്ടാം വർഷം ഹയർ സെക്കൻഡറി ഉത്തര പേപ്പറുകളുടെ മൂല്യനിർണയവും അവസാനിച്ചു. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാ ഫലം മേയ് മൂന്നാം വാരത്തിലും വരും.