തിരുവനന്തപുരം: കള്ളവോട്ടിൽ ഉൾപ്പെട്ടാൽ ഉദ്യോഗസ്ഥർക്കും കിട്ടും കടുത്ത പണി. 1951ലെ ഇന്ത്യൻ തിരഞ്ഞെടുപ്പ് നിയമത്തിലെ ചട്ടം 134 അനുസരിച്ച് കൃത്യ വിലോപം, തിരഞ്ഞെടുപ്പ് നടപടികൾ തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാം. ഇവർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പു തല നടപടികളും സ്വീകരിക്കാം. എന്നാൽ, തിരഞ്ഞെടുപ്പ് റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് കഴിയില്ല. കോടതിക്കാണ് അതിനുള്ള അധികാരം.റീ പോളിംഗ് നടത്തുന്ന കാര്യം കമ്മിഷന് തീരുമാനിക്കാം.