കല്ലമ്പലം : പള്ളിക്കൽ ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ എസ്.പി.സി വേനൽക്കാല ക്യാമ്പിന് തുടക്കമായി. ക്യാമ്പ് വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു.പള്ളിക്കൽ എസ്.ഐ ഗംഗാ പ്രസാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഹസീന,ഷീജ, സുബിരാജ് തുടങ്ങിയവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക രജനാബീഗം സ്വാഗതം പറഞ്ഞു.