കുഴിത്തുറ: കന്യാകുമാരി ജില്ലയിൽ കുളച്ചലിനടുത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുറുമ്പനയിലെ ക്രിസ്ത്യൻ ദേവാലയത്തിന്റെ പിൻവശത്തെ മതിലിനടുത്താണ് മൃതദേഹം കിടന്നത്. കുറുമ്പന സൂസൈ അപ്പർ തെരുവ് സ്വദേശി സിലുവയ്യപിള്ളയുടെ മകൻ യേശുദാസിന്റെ(31) മൃതദേഹമാണ് .യേശുദാസിന് ഭാര്യയും ഒരുകുട്ടിയുമുണ്ട്. നാട്ടുകാരാണ് മതദേഹംകണ്ട വിവരം കുളച്ചൽ പൊലീസിനെ അറിയിച്ചത്.മൃതദേഹത്തിൽ പരിക്കുകളുണ്ട്. പൊലീസ് അന്വേഷണമാരംഭിച്ചു .