തിരുവനന്തപുരം: മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകാരം നേടി ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ ഈ അദ്ധ്യയന വർഷം തന്നെ ക്ലാസുകൾ തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കാൻ ഉന്നതതലയോഗത്തിൽ മന്ത്രി കെ.കെ. ശൈലജ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇടുക്കി മെഡിക്കൽകോളേജ് സന്ദർശിക്കും. ഇതുവരെ രണ്ട് എം.സി.ഐ. ഇൻസ്‌പെഷനുകളാണ് നടന്നത്. 50 സീറ്റുകൾനേടിയെടുക്കാനുള്ള സാഹചര്യം ഒരുക്കിയെന്നുംയോഗം വിലയിരുത്തി.
ജോയിസ്‌ജോർജിന്റെ എം.പി. ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസ് മെഡിക്കൽകോളേജിൽ ലഭ്യമാക്കും. അക്കാഡമിക്‌ബ്ലോക്കിന് അംഗീകാരം, പാരിസ്ഥിതിക അനുമതി എന്നിവ ഉടൻനേടിയെടുക്കും. ഒന്നാം വർഷ എം.ബി.ബി.എസ് കോഴ്‌സിനാവശ്യമായ അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി വിഭാഗങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്, സർജറി വിഭാഗങ്ങൾ പ്രവർത്തിച്ചു വരുന്നു. രണ്ടാംവർഷ ക്ലാസിന് ആവശ്യമായ പത്തോളജി, മൈക്രോബയോളജി,ഫോറൻസിക് മെഡിസിൻ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങൾ സജ്ജീകരിച്ച് വരുന്നു.
ആശുപത്രി ബ്ലോക്ക്, പുതിയ അത്യാഹിത വിഭാഗം, എമർജൻസി ഓപ്പറേഷൻ തിയേറ്റർ, മെഡിക്കൽ, സർജിക്കൽ ഐ.സി.യു കൾ,കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനം, ബ്ലഡ്ബാങ്ക്, ലബോറട്ടറി സംവിധാനം, ആധുനികമോർച്ചറി എന്നിവ സജ്ജമാക്കി വരുന്നു. ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിഡോ. രാജൻ എൻ.ഖോബ്രഗഡെ, ഉന്നത വിദ്യാഭ്യാസ, പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിഡോ. ഉഷ ടൈറ്റസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർഡോ. എ. റംലാബീവി തുടങ്ങിയവർയോഗത്തിൽ പങ്കെടുത്തു.