manju-vellayani

തിരുവനന്തപുരം: കവിയും കേരളകൗമുദി സ്‌പെഷ്യൽ പ്രോജക്ട്സ് എഡിറ്ററുമായ മഞ്ചു വെള്ളായണി വാരാന്ത്യ കൗമുദിയിൽ എഴുതുന്ന മയിൽപ്പീലി പംക്തിയിലെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'മയിൽപ്പീലി വർണങ്ങൾ' പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ പ്രകാശനം ചെയ്തു. ചിത്രകാരനും ലളിതകലാ അക്കാഡമി അംഗവുമായ കാരയ്ക്കാമണ്ഡപം വിജയകുമാർ പുസ്തകം ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗൺസിൽ പുത്തരിക്കണ്ടം ഇ.കെ. നായനാർ പാർക്കിൽ സംഘടിപ്പിച്ച പുസ്തകമേളയോടനുബന്ധിച്ചുള്ള ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വി.വി. കുമാർ,​ അൽഫോൺസ് ജോയ്,​ മഹേഷ് മാണിക്യം, അനിൽ ശിവശക്തി, ലാൽ .ടി.ബി എന്നിവർ സംസാരിച്ചു. 82 അനുഭവക്കുറിപ്പുകളാണ് കൊച്ചിയിലെ സൈകതം പ്ളെക്സ് പ്രസിദ്ധീകരിക്കുന്ന മയിൽപ്പീലി വർണങ്ങളിൽ.