sankar

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ. ശങ്കർ ആധുനിക കേരളത്തിന്റെ ശില്പിയാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. ആർ. ശങ്കറിന്റെ 111-ാമത് ജന്മദിന പരിപാടികളുടെ സംസ്ഥാന തല ഉദ്‌ഘാടനം പാളയത്തെ ആർ. ശങ്കർ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ. ശങ്കർ ഫൗണ്ടേഷൻ ഒഫ് കേരള പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ്‌ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, എം.എം. ഹസൻ, കെ. മുരളീധരൻ എന്നിവരും വി.എസ്. ശിവകുമാർ, പാലോട് രവി, മൺവിള രാധാകൃഷ്ണൻ, നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്, ശങ്കർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി. സുരേന്ദ്രൻ, കുന്നുകുഴി സുരേഷ് തുടങ്ങിയവരും സംസാരിച്ചു. സദാശിവൻ പൂവത്തൂരിന്റെ നേതൃത്വത്തിൽ മല്ലിക വേണുഗോപാൽ, വിശ്വംഭരൻ നായർ, ദേവി കൈരളി തുടങ്ങിയവർ ആശാൻ കവിതകൾ ആലപിച്ചാണ് ചടങ്ങുകൾ തുടങ്ങിയത്. ചാല സുധാകരൻ, ഗോപീദാസ്, ആർ. ഹരികുമാർ, ഡി. അനിൽകുമാർ, മാരായമുട്ടം സുരേഷ്, അഡ്വ. ബാജി, അഭിലാഷ് ആർ. നായർ, സക്കീർ ഹുസൈൻ, സോണാൾജ്, മുത്തുകൃഷ്ണൻ, ഭുവനചന്ദ്രൻ നായർ, സെയ്തലി കായ്പാടി, ബൈജു തോന്നയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.

caption ആർ. ശങ്കറിന്റെ 111-ാമത് ജന്മദിന പരിപാടികളുടെ സംസ്ഥാന തല ഉദ്‌ഘാടനം പാളയത്തെ ആർ. ശങ്കർ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി വി.എം. സുധീരൻ നിർവഹിക്കുന്നു. ടി. ശരത്ചന്ദ്രപ്രസാദ്‌, തെന്നല ബാലകൃഷ്ണപിള്ള, എം.എം. ഹസൻ, കെ. മുരളീധരൻ, വി.എസ്. ശിവകുമാർ എം.എൽ.എ, പാലോട് രവി, മൺവിള രാധാകൃഷ്ണൻ, നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്, സി. സുരേന്ദ്രൻ, കുന്നുകുഴി സുരേഷ് എന്നിവർ സമീപം