വിതുര: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് ദ്വൈവാർഷിക സമ്മേളനവും ഭരണസമിതി തിരഞ്ഞെടുപ്പും വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് ജെ. മാടസ്വാമിപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ വിജയൻ നെടുമങ്ങാട്, പാലോട് കുട്ടപ്പൻനായർ, വെള്ളനാട് എം.സുകുമാരൻനായർ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ജെ.മാടസ്വാമിപിള്ള (പ്രസിഡന്റ്), എ.ആർ.സജീദ് (ജനറൽസെക്രട്ടറി), എം.എസ്. രാജേന്ദ്രൻ (ട്രഷറർ), ജി.സുന്ദരേശൻനായർ, എം.ഷിഹാബ്ദ്ദീൻ, വി.എൻ.സജി, സുരേന്ദ്രക്കുറുപ്പ് (വൈസ് പ്രസിഡന്റുമാർ), കമലാസനൻനായർ, ഗോപകുമാർ, ബിജുതിങ്കൾ, നിസാം ബിസ്മി (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.