നേമം: മധ്യവയസ്ക്കനെ വിഷം ഉളളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. കരകുളം വില്ലേജിൽ കിഴക്കേ ഏലാ വാർഡിൽ മുല്ലശ്ശേരി പ്ലാപളളി വീട്ടിൽ കൊച്ചുകുഞ്ഞൻ നാടാരുടെ മകൻ രാജനെ (59) ആണ് മരിച്ചത്. ഇന്നലെ രാവിലെ നേമം കോലിയക്കോട് ഭാഗത്താണ് ഇയാളെ മരിച്ച നിലയിൽ കണ്ടത്. രാജന്റെ ബന്ധുക്കൾ കോലിയക്കോട് ഭാഗത്താണ് താമസിക്കുന്നത് . മൃതദേഹം ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.