ആലപ്പുഴ : ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും ആലപ്പുഴ എസ്.ഡി.കോളേജ് മലയാളം വിഭാഗം മുൻമേധാവിയുമായ ഡോ.നെടുമുടി ഹരികുമാറിന്റെ മാതാവും പരേതനായ ചങ്ങംകരി സുകുമാരപ്പണിക്കരുടെ ഭാര്യയുമായ ആലപ്പുഴ പാലസ് വാർഡ് പ്രിയദർശിനിയിൽ പി.പൊന്നമ്മ (86, റിട്ട.അദ്ധ്യാപിക,നെടുമുടി നായർ സമാജം ഹൈസ്കൂൾ) നിര്യാതയായി . മറ്റ് മക്കൾ: ധനലക്ഷ്മി , ജയചന്ദ്രൻ ,ഹേമലത ,വിനോദ് കുമാർ. മരുമക്കൾ: പരേതനായ സദാനന്ദൻ പിള്ള.എം.എൻ, ശൈലജ .എസ്, ഗീതാദേവി അമ്മ, എസ്.സനൽകുമാർ, എസ്. മിനി വിനോദ്. സഞ്ചയനം 9 ന് രാവിലെ 10ന്