തുറവൂർ: വീടിനു സമീപത്തെ പുരയിടത്തിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ എറിഞ്ഞുതകർത്തു. സി.പി.എം ഇല്ലിക്കൽ ബ്രാഞ്ച് അംഗം പടിഞ്ഞാറെ മനക്കോടം നെടുംചിറയിൽ വീട്ടിൽ ദിബീഷിന്റെ ഓട്ടോയാണ് തകർത്തത്. .ചൊവ്വാഴ്ച്ച അർദ്ധരാത്രിയിലാണ് സംഭവം. മുൻഭാഗത്തെ ഗ്ലാസ് പുർണ്ണമായി തകർന്ന നിലയിലാണ്. കുത്തിയതോട് പൊലീസ് കേസെടുത്തു.