അമ്പലപ്പുഴ: വാടയ്ക്കൽ അംബേദ്കർ മെമ്മോറിയൽ സ്കൂളിൽ നടന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ക്യാമ്പ് സമാപിച്ചു. 48 സ്കൂളുകളിൽ നിന്നായി 700 ഓളം കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുത്തു .സമാപന സമ്മേളനം ജില്ലാ കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. പരേഡ് ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി പരിശോധിച്ചു.ഡിവൈ.എസ്.പി പി.വി. ബേബി , ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ്, അസി. നോഡൽ ഓഫീസർ .ജയചന്ദ്രൻ ,സ്കൂൾ സുപ്രണ്ട് ബിജു സുന്ദർ, പുന്നപ്ര എസ്.ഐ. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.