edat

കുട്ടനാട് : എടത്വ സെന്റ് ജോർജ്ജ് ഫൊറോനപള്ളി തിരുന്നാളിന്റെ ഭാഗമായി വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം ഇന്ന് രാവിലെ എട്ടിന് ദേവാലയ കവാടത്തിൽൽ പ്രതിഷ്ഠിക്കും. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടക്കുന്ന ചടങ്ങിൽ പതിനായിരങ്ങൾപങ്കെടുക്കും.തിരുസ്വരൂപം വണങ്ങാൻ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ൽ നിന്നും ഭക്തജനങ്ങൾ എത്തിതുടങ്ങി. തിരുസ്വരൂപത്തിന് മുമ്പിൽ നേർച്ച-കാഴ്ച അർപ്പിച്ചും, മെഴുകുതിരി തെളിച്ചും, പള്ളിയിൽനിന്ന് ലഭിക്കുന്ന നേര്‍ർച്ച അരിയും, അരിയുണ്ടയും വാങ്ങി തൊഴുത് മടങ്ങാനാണ് തീര്‍ത്ഥാടകർ എത്തുന്നത്.
തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്കുചെയ്യാൻ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രധാന തിരുനാൾ ദിനമായ ഏഴിന് വൈകിട്ട് നാലിന് തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും. ഇന്ന് രാവിലെ 5-ന് വിശുദ്ധ കുർബാന (തമിഴ്), 6-ന് മദ്ധ്യസ്ഥപ്രാർത്ഥന.