ambalapuzha-news

അമ്പലപ്പുഴ: ഫോക്കസ് ചെയർമാനും സാംസ്ക്കാരിക പ്രവർത്തകനുമായ സി.രാധാകൃഷ്ണന്റെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്ക്കാരിക സായാഹ്നം സി.പി.ഐ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു.മന്ത്രിമാരായ ജി.സുധാകരൻ , പി.തിലോത്തമൻ , മുൻ എം.എൽ. എ മാരായ അഡ്വ.കെ.പ്രകാശ് ബാബു, എൻ.രാജൻ, സി.പി.ഐ ജില്ലാ സെക്രട്ടറി റ്റി.ജെ ആഞ്ചലോസ്., ടി.പുരുഷോത്തമൻ ,അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാൽ, കുമരകം രഘുനാഥ്, അഡ്വ.വി മോഹൻ ദാസ് ,ജോയിക്കുട്ടി ജോസ്, റജി എറണാകുളം, ആലപ്പി വിവേകാനന്ദൻ ,ഫ്രാൻസിസ് ടി മാവേലിക്കര , അലിയാർ മാക്കിയിൽ, എ.ഓമനക്കുട്ടൻ, എച്ച്.സലാം, ഇ.കെ ജയൻ, വി.സി മധു തുടങ്ങിയവർ പ്രസംഗിച്ചു.