ചേർത്തല: ജൂനിയർ ചേമ്പർ ഇന്റർ നാഷണൽ (ജെ.സി.ഐ) ചേർത്തല ചാർട്ടറിന്റെ ആഭിമുഖ്യത്തിൽ നഗരസഭയിലെ ശുചീകരണ തൊഴിലാളികളായ സെയ്തുമുഹമ്മദ്,ടി.ഓമന എന്നിവർക്ക് സൈലന്റ് വർക്കർ അവാഡ് നൽകി ആദരിച്ചു. മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണികൃഷ്ണൻ അവാർഡ് വിതരണം നിർവഹിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബി.ഭാസി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.ഡി.ശങ്കർ എന്നിവർ പങ്കെടുത്തു.ജെ.സി.ഐ പ്രസിഡന്റ് ടി.പി.ജോസഫ്, സെക്രട്ടറി ബോബിൻ കെ.പാല്യത്ത്,പ്രോഗ്രാം കോ-ഓർഡിനേറ്റർ ബിജു സ്കറിയ,അനിമോൾ ലെവി,അഞ്ജു ലക്ഷ്മി,ഐസക് വർഗീസ്,അജോ വർഗീസ്,സി.പി.സരിൺ എന്നിവർ സംസാരിച്ചു.