ആലപ്പുഴ: ജൈവകൃഷിയിലൂടെ മണ്ണിനേയും മനുഷ്യരേയും മാരക രോഗങ്ങളിൽ നിന്ന് വിമുക്തരാക്കുകയെന്ന ലക്ഷ്യത്തോടെയും 'കാൻസർ കാൻസൽഡ്' എന്ന സന്ദേശവുമായി സായി അഗ്രിവർഷ് ശ്രദ്ധേയമാകുന്നു.
ആലപ്പുഴ പഴവീട് അത്തിത്തറയിലെ എസ്.എൻ.ഡി.പി യോഗം 709-ാം നമ്പർ പുരയിടത്തിലാണ് വിളവിറക്കിയിട്ടുള്ളത്.
13 അംഗ പുരുഷ സ്വയംസഹായ സംഘത്തിന്റെ കൂട്ടായ്മയിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 150ൽപരം ഞാലിപ്പൂവൻ വാഴ, ഇടവിള കൃഷിയായി ചേമ്പ്, വെണ്ട, തക്കാളി, പയർ, ചേന, കുറ്റി കുരുമുളക്, മഞ്ഞൾ, ഇഞ്ചി എന്നിവ നട്ടിരുന്നു. ആലപ്പുഴ സബ് കളക്ടറും അയാം ഫോർ ആലപ്പിയുടെ മുഖ്യ സംഘാടകനുമായ വി.ആർ. കൃഷ്ണ തേജ കൃഷിയിടത്തിൽ എത്തി കൂട്ടായ്മയിലെ അംഗങ്ങളെ അഭിനന്ദിച്ചു. ഈ കൃഷിസ്ഥലവും അയാം ഫോർ ആലപ്പിയുടെ ബാനറിൽ ഉൾപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. സായി അഗ്രിവർഷ് കോ-ഓർഡിനേറ്ററും സത്യസായി സേവാ സംഘടന സംസ്ഥാന സോണൽ ഇൻ ചാർജ്ജുമായ പ്രേംസായി ഹരിദാസ്, കൂട്ടായ്മ ഭാരവാഹികളായ രാജു, ദേവരാജൻ, ഷിബു,സൈജു, സതീശൻ,പ്രസാദ്, സുമേഷ്, ബാബു, ശ്യാംകുമാർ എന്നിവർ പങ്കെടുത്തു.