ambalapuzha-news

അമ്പലപ്പുഴ: സീരിയൽ ഷൂട്ടിംഗിനിടെ കന്നട നടൻ മൈസൂർ സ്വദേശി നാഗഭൂഷിണിന് (32) സൈക്കിളിൽ നിന്നു വീണു പരിക്കേറ്റു. ഇന്നലെ രാവിലെ 8.30 ഓടെ പുന്നപ്ര പുളിയ്ക്കകാവ് (ചെമ്പുപുറം) ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. തുടർന്ന് നാഗഭൂഷൻ തന്റെ നാട്ടുകാരൻ കൂടിയായ കളക്ടർ എസ്. സുഹാസിനെ വിവരം അറിയിച്ചു. കളക്ടറുടെ നിർദ്ദേശ പ്രകാരം ആശുപത്രിയിൽ എത്തിച്ച നാഗഭൂഷണെ പ്രഥമ ചികിത്സക്ക് ശേഷം നിരീക്ഷണ വാർഡിലേക്ക് മാറ്റി. കന്നടയിലെ സിനിമാ, സീരിയൽ രംഗത്ത് അറിയപ്പെടുന്ന ഹാസ്യനടനാണ് നാഗഭൂഷൻ. വിക്രമാണ് സീരിയലിന്റെ സംവിധായകൻ. ആലപ്പുഴ സ്വദേശി എ.കബീറാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്.