അരൂർ: എഴുപുന്ന പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പാടശേഖരം അനധികൃതമായി നികത്തുന്നതായി പരാതി. എഴുപുന്ന സെന്റ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുറകുവശത്ത് സ്ഥിതി ചെയ്യുന്ന ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട പാടമാണ് ചില രാഷ്ട്രീയ നേതാക്കളുടെ മൗനാനുവാദത്തോടെ ഭൂ മാഫിയ കല്ല് കെട്ടി നികത്താൻ ശ്രമിക്കുന്നത്. 13, 14 വാർഡുകളിലെ വെള്ളക്കെട്ടിന് പരിഹാരമായി 20 ലക്ഷം രൂപ മുടക്കി പഞ്ചായത്ത് പാടത്തേക്ക് കാന നിർമ്മിച്ചിരുന്നു.പാടശേഖരം നികത്താനുള്ള നീക്കത്തിനെതിരെ ബി.ജെ.പി ബൂത്ത് പ്രസിഡൻറ് ഷാജി യുടെ നേത്യത്വത്തിൽ പ്രദേശവാസികൾ ജില്ലാ കളക്ടർ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.