photo

ആലപ്പുഴ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയിൽ സയൻസ് വിഷയത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് നേടിയ എസ്.മാനവിനെ സൗഹൃദ സാമൂഹ്യ സേവന സന്നദ്ധ സമിതി അനുമോദിച്ചു. 500ൽ 495 മാർക്കാണ് മാനവ് നേടിയത്. കൈതവനയിൽ മൈനാഗത്തിൽ ചീഫ് എൻജിനീയർ ശ്രീധരൻപിള്ളയുടെയും പാർവ്വതിയുടെയും മകനും മുൻമുഖ്യമന്ത്രി പി.കെ.വാസുദേവൻനായരുടെ അനുജന്റെ പേരക്കുട്ടിയുമാണ്. സൗഹൃദ പ്രസിഡന്റ് പി.ജ്യോതിസ് ഉപഹാരം നൽകി. ബി.നസീർ, ആർ.പ്രദീപ്, കൗൺസിലർ ഇന്ദു എന്നിവർ സംസാരിച്ചു.