sndp

കായംകുളം: ടിപ്പർ ലോറിയിടിച്ച് കാക്കനാട് ലെവൽക്രോ‌സ് തകർന്നത് പ്രദേശത്തെ ഗതാഗതം താറുമാറാക്കി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കായംകുളം ഭാഗത്തു നിന്ന് മാവേലിക്കരയിലേക്ക് വന്ന ടിപ്പർ ലോറിയാണ് ഗേറ്റ് ഇടിച്ച് തകർത്തത്. ടിപ്പറിന്റെ ഒരുഭാഗം ഗേറ്റിൽ കുരുങ്ങുകയായിരുന്നു. തകരാർ പരിഹരിക്കാൻ രണ്ട് ദിവസം കഴിയുമെന്ന് റെയിൽവേ എൻജിനിയറിംഗ് വിഭാഗം അറിയിച്ചു. റെയിൽവെ പൊലീസ് കേസെടുത്തു. ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്