vallikunnam

വള്ളികുന്നം: തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വയലിൽ മൺകൂനകൾ വെട്ടിക്കൂട്ടാൻ സ്ഥലമുടമ നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. വളളികുന്നം കൊണ്ടോടി മുകൾ കൊണ്ടോടി ചിറയുടെ ഭാഗത്തെ വയലിലാണ് കൂന പിടിച്ചത്.

മൺകൂനകൾ വെട്ടിക്കൂട്ടാൻ തുടങ്ങിയിട്ട് മൂന്നു ദിവസമായി. ക്രമേണ വയൽ നികത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മനസിലാക്കിയ നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും രംഗത്തെത്തുകയായിരുന്നു. തുടർന്ന് പൊലീസും വില്ലേജ് ഓഫീസ് അധികൃതരും സ്ഥലത്തെത്തി. കൃഷി ചെയ്യാനാണ് മൺകൂനകൾ ഉണ്ടാക്കുന്നതെന്ന് സ്ത്രീകൾ പറയുന്നെങ്കിലും നിലം നികത്താനുള്ള പ്രാരംഭ ജോലികളാണ് ഉടമ നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.