ചേർത്തല:കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നിർമ്മിച്ചു നൽകുന്ന വീടിന്റെ നിർമ്മാണ പ്രവർത്തനം ചേർത്തലയിൽ തുടങ്ങി.മുനിസിപ്പൽ 22-ാം വാർഡ് പുതുവൽ നികർത്തിൽ ശശിയ്ക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. നിർമ്മാണോദ്ഘാടനം സ്വാഗതസംഘം ചെയർമാൻ ആർ.നാസർ നിർവഹിച്ചു.ഭവന നിർമ്മാണ സംഘാടക സമിതി ചെയർമാൻ എം.ഷാജി അദ്ധ്യക്ഷനായി.ആർ.രാജീവ്,ഡോ.കെ. ബിന്ദു,എ.എസ്.സാബു,ഏലിക്കുട്ടി ജോൺ,മാധുരി സാബു,സി.ആർ.സുരേഷ്,കെ.അജയൻ,എസ്.രഞ്ജിത്ത്,ലെവിൻ കെ.ഷാജി,എസ്.സോബിൻ,പി.എസ്.ശ്യാംകുമാർ,ദേവരാജ് പി.കർത്ത എന്നിവർ സംസാരിച്ചു.