unni


ചേർത്തല: സൈക്കിളിൽ സഞ്ചരിക്കവേ കാറിടിച്ച് കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു. കൂടെയുണ്ടായിരുന്ന, പിതൃസഹോദരന്റെ കൊച്ചുമകൾക്ക് പരിക്കേറ്റു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ദേവസ്വം കോളനിയിൽ ഉണ്ണിക്കൃഷ്ണൻ (52) ആണ് മരിച്ചത്. പിതൃസഹോദരൻ നടേശന്റെ മകൾ സവിതയുടെ മകൾ ആദി ലക്ഷ്മിയെ (12) പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ഏഴോടെ മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം ഗുരുതരമായി പരിക്കേറ്റ ഉണ്ണിക്കൃഷ്ണനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചേർത്തല ഗവ. ആശുപത്രി മോർച്ചറിയിൽ. ഭാര്യ: തുളസി. മക്കൾ: മനു, ബിനു,സ്വാതി. മരുമകൻ: രാജേഷ് .