ചാരുംമൂട്: ചുനക്കര ഗ്രാമപഞ്ചായത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും കുടിവെള്ളമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. വല്ലപ്പോഴും പഞ്ചായത്ത് കനിഞ്ഞ് വിതരണം ചെയ്യുന്ന ടാങ്കർ വെളളവും ആവശ്യത്തിന് കിട്ടുന്നില്ലെന്ന പരാതി വ്യാപകം. ടാങ്കർ വെള്ളത്തിന്റെ വരവും പ്രതീഷിച്ചു കഴിയുന്ന വീട്ടമ്മമാരെ എങ്ങും കാണാം. പ്രദേശത്തെ സ്വകാര്യ, പഞ്ചായത്ത് പൊതുകിണറുകൾ എല്ലാം വറ്റിവരണ്ടു.
കനാലിൽ ഒഴുക്കില്ല
ചുനക്കരയുടെ കിഴക്കും വടക്കുംഭാഗങ്ങളിൽ കൂടി കനാൽ കടന്നു പോകുന്നുണ്ടെങ്കിലും ആവശ്യത്തിനുള്ള ഒഴുക്ക് ഇല്ല. കനാൽവഴി വെള്ളത്തിന്റെ ഒഴുക്ക് വർദ്ധിച്ചാൽ പരിസര പ്രദേശങ്ങളിലെ കിണറുകൾക്ക് ഗുണം ലഭിക്കുമെന്ന് നാട്ടുകാർ പറയുന്നു.
കിഴക്കുംമുറി, മഹാദേവർ ക്ഷേത്രം, പൂലി കിഴക്കേതിൽ ദേവീക്ഷേത്രഭാഗം, പട്ടീരേത്ത്, തറയിൽ ജങ്ഷൻ, വരയണ്ണൂർ ഭാഗം തുടങ്ങി ചുനക്കര പഞ്ചായത്തിലെ ഒന്നുമുതൽ മൂന്നു വരെയുള്ള വാർഡുകളിലും ജലക്ഷാമം അതിരൂക്ഷമാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങളുടെ ആവശ്യം അറിയണം. അതനുസരിച്ച് കുടിവെള്ളം എത്തിക്കുവാനുള്ള അടിയന്തര നടപടി സ്വീകരിക്കണം.
നാട്ടുകാർ