കായംകുളം: സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷയിൽ കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂളിന് നൂറുമേനി വിജയം.
500 ൽ 490 മാർക്ക് വാങ്ങി എസ്. ശ്രീനന്ദന ഒന്നാമതെത്തി. ഗണിത ശാസ്ത്രത്തിൽ ഗൗതം പ്രകാശും, ഹിന്ദിയിൽ എ.എസ് ഗോപികയും,സോഷ്യൽ സയൻസിൽ അർജ്ജുൻ രാജ്, ശ്രേയ ശശികുമാർ എന്നിവരും ശതമാനം 100 മാർക്ക് കരസ്ഥമാക്കി. പരീക്ഷ എഴുതിയ 27 വിദ്യാർത്ഥികളും ഉന്നത വിജയം നേടി. 11 പേർക്ക് എല്ലാ വിഷയങ്ങളിലും എ.വൺ ലഭിച്ചു. 60 വിദ്യാർത്ഥികൾക്ക് 90 ശതമാനം മാർക്ക് ലഭിച്ചു.
മികച്ച വജയം നേടിയവരെ മാനേജ്മെന്റും പ്രിൻസിപ്പലും അദ്ധ്യാപകരും അഭിനന്ദിച്ചു.