h

ഹരിപ്പാട്: എല്ലാ വി​ഷയങ്ങൾക്കും എ പ്ളസ് നേട്ടത്തോടെ എസ്..എസ്. എൽ.സി​ പരീക്ഷ ജയി​ച്ചപ്പോൾ ആരതി​ ആദ്യം അമ്മയുടെയും അച്ഛന്റെയും ഓർമകൾക്ക് മുന്നി​ൽ വേദനയോടെ ശി​രസ് നമി​ച്ചു. പി​ന്നെ വി​തുമ്പലോടെ വല്യച്ഛനെ ഓർത്തു.

അച്ഛനും അമ്മയും ചെറുപ്പത്തി​ലെ മരി​ച്ച ശേഷം ആരതി​യും സഹോദരൻ ആദർശും വളർന്നത് വല്യച്ചന്റെ സംരക്ഷണയി​ലാണ്.

വെട്ടുവേനി ആദർശ് ഭവനത്തിൽ ആരതിയുടെ ചെറുപ്പത്തിലേ അമ്മ ഓമന മരി​ച്ചു. ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ പിതാവ് മോഹനനെ കരൾ രോഗം തട്ടിയെടുത്തപ്പോൾ ഇരുവരും അനാഥരായി. തുടർന്നാണ് വല്യച്ഛൻ വിജയന്റെ സംരക്ഷണ തണലിലെത്തുന്നത്. ഇരുവരെയും സ്വന്തം മക്കളോടൊപ്പം സ്നേഹവും കരുതലും നൽകി വിജയൻ വളർത്തി. ഹരിപ്പാട് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് ആരതി പഠിച്ചത്. എസ്.പി.സി കേഡറ്റായ ആരതി പഠന കാര്യങ്ങളോടൊപ്പം സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിലും സജീവമാണ്. സഹോദരൻ ആദർശ് ഐ.ടി.ഐ വിദ്യാർത്ഥിയാണ്.