tv-r

തുറവൂർ: കോടംതുരുത്ത് സൂര്യനാരായണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭാസുരാംഗി മെമ്മോറിയൽ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ നിർവഹിച്ചു.. .എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ കൺവീനർ കെ.കെ.മഹേശൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണന്തറ പി.എൻ.പുരുഷോത്തമൻ ഓഫീസ് സമർപ്പണം നടത്തി.ശാഖാ സെക്രട്ടറി കെ.എൻ. പൊന്നപ്പൻ, പി.ജയകുമാർ, കെ.പി.സുരേഷ്, ശിവദാസൻ, കെ.ജി.പ്രതാപൻ, പി.ബിജു, ശൈലജ ദാസ് എന്നിവർ സംസാരിച്ചു.