a

മാവേലിക്കര: പിതാവിന്റെ വേർപാടിന്റെ വേദന മനസി​ലൊതുക്കി​ കടിച്ചമർത്തി പരീക്ഷ എഴുതിയ സ്റ്റെഫി​ക്ക് ഫുൾ എ പ്ളസ് നേട്ടം. മാവേലിക്കര കല്ലുമല പുത്തൻവിള തെക്കതിൽ സ്റ്റെനി സ്റ്റീഫൻ മാവേലിക്കര എ.ആർ.രാജരാജവർമ സ്മാരക ഗവ.ഗേൾസ് എച്ച്.എസ്.എസിലെ വിദ്യാർഥിനിയാണ്. സ്റ്റെനിയുടെ ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞ മാർച്ച് 20നായിരുന്നു. ഇംഗ്ലീഷ് പരീക്ഷയ്ക്കായി തയ്യാറെടുക്കുമ്പോഴാണു സ്റ്റെനിയുടെ പിതാവ് ലോകത്തോടു വിട പറഞ്ഞത്. സ്കൂളിൽ നിന്നു അദ്ധ്യാപകരെത്തിയാണ് സ്റ്റെനിയെ പരീക്ഷാ ഹാളിലെത്തിച്ചത്. പരീക്ഷ എഴുതിയതിനു ശേഷം അദ്ധ്യാപകർ തന്നെയാണ് സ്റ്റെനിയെ പിതാവിന്റെ സംസ്കാര ചടങ്ങിനായി പള്ളിയിലേക്ക് എത്തിച്ചതും.