കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ 16 മുതൽ 19 വരെ നടക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധനത്തിനും ധ്യാനത്തിനും പീതാംബരദീക്ഷ നൽകി.
ബോട്ട് ജെട്ടിയിലെ ശ്രീനാരായണ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആയിരക്കണക്കിന് ശ്രീനാരായണ വിശ്വാസികൾ പങ്കെടുത്തു. കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി ധർമ്മ ചൈതന്യ സ്വാമിയും ശിശുപാലൻ ശാന്തിയും ബോർഡ് മെമ്പർ എ. പ്രവീൺ കുമാറിന് പീതാംബര ദീക്ഷ നൽകി.
വ്യക്തികൾക്കിും കുടുംബങ്ങൾക്കും വ്യക്തമായ ദിശാബോധവും ആത്മീയ അടിത്തറയും നൽകുന്ന ചടങ്ങാണ് ശ്രീനാരായണ ദിവ്യ പ്രബോധനവും ധ്യാനവുമെന്ന് സ്വാമി ധർമ്മ ചൈതന്യ പറഞ്ഞു. പ്രബോധന യജ്ഞത്തിൽ പങ്കെടുക്കുന്ന ഓരോ കുടുംബവും മാനസിക പിരിമുറുക്കത്തിൽ നിന്ന് കര കയറുന്നതിനുള്ള ശക്തിയാർജ്ജിച്ചിരിക്കുമെന്നും സ്വാമി പറഞ്ഞു.
യൂണിയൻചെയർമാൻ വി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.പ്രദീപ് ലാൽ , വൈസ് ചെയർമാൻ റജി മാവനാൽ, അഡ്വ.എസ്.രമണൻപിള്ള, കോലത്ത്ബാബു, പനയ്ക്കൽ ദേവരാജൻ തുടങ്ങിയവർ പങ്കെടുത്തു.
|