ambalapuzha-news

അമ്പലപ്പുഴ : മെഡിക്കൽ കോളേജിലെ ഫോറൻസിക് ഡിപ്പാർട്ടുമെന്റിൽ നിന്ന് മൊബൈൽ ഫോണും രണ്ട് ലാപ്ടോപ്പുകളും മോഷണം പോയി. കഴിഞ്ഞ 6 നായിരുന്നു മോഷണം. പ്രിൻസിപ്പൽ ഡോ. പുഷ്പലതയുടെ പരാതിയെ തുടർന്ന് പുന്നപ്ര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.സി.സി.ടി വി ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്.