അമ്പലപ്പുഴ: 'എന്തായാലും നാളെ വെട്ടിക്കീറാനുള്ളതല്ലേ...'- ആലപ്പുഴ മെഡി. ആശുപത്രിയിൽ ബൈപ്പാസ് സർജിക്കു മുപായി ശരീരഭാഗത്തെ രോമം നീക്കുന്നതിനിടെ മുറിവേറ്റവരോട് ജീവനക്കാരൻ പറഞ്ഞ 'തമാശ' പരാതിക്കിടയാക്കി.
ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ട നാലു പേരാണ് ആശുപത്രി അധികൃതർക്ക് ജീവനക്കാരനെതിരെ പരാതി നൽകിയത്. ശസ്ത്രക്രിയാ ഭാഗത്തെ രോമം അശ്രദ്ധമായി നീക്കുന്നതിനിടെയാണ് ഇവർക്ക് മുറിവേറ്റത്. ഇതിനെതിരെ പരാതി പറഞ്ഞപ്പോഴായിരുന്നു അവഹേളിച്ചത്. ജോലി സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി രോഗികളും ബന്ധുക്കളും ആരോപിക്കുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും രോഗികളെ വേദനിപ്പിച്ചവർക്കെതിരെ ശിക്ഷാ നടപടി എടുക്കുമെന്നും സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ പറഞ്ഞു