ചാരുംമൂട്: പേപ്പട്ടിയുടെ അക്രമണത്തിൽ നാലു വയസുകാരനടക്കം രണ്ടുപേർക്ക് പരിക്കേറ്റു. നൂറനാട് മറ്റപ്പള്ളി ചെറുവള്ളി വീട്ടിൽ ജീനയുടെ മകൻ എഡ്വിൻ (4) , ചൊടുക്കാട്ടിൽ ശാരദാമ്മ (54) എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്.
ഇവരെ അടൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റപ്പള്ളി ഉതിവിളയിൽ ചെല്ലപ്പൻപിള്ള, സുജഭവനത്തിൽ സുശീല എന്നിവരുടെ പശുക്കളെയും പട്ടി ആക്രമിച്ചു.
ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു പേപ്പട്ടിയുടെ ആക്രമണം. മറ്റപ്പള്ളി ഫയറിംഗ് റേഞ്ചിന് സമീപത്തെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിൽക്കുമ്പോളാണ് എഡ്വിന് കടിയേറ്റത്