photo
എച്ച്.ആർ.പി.എം ചേർത്തല താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ശവപ്പെട്ടിയിൽ കിടന്ന് പ്രതിഷേധിക്കുന്നു

ചേർത്തല:എച്ച്.ആർ.പി.എം ചേർത്തല താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ശവപ്പെട്ടിയിൽ കിടന്ന് പ്രതിഷേധിച്ചു.അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ ഒഴിവ് നികത്താത്തതിൽ പ്രതിഷേധിച്ച് താലൂക്ക് കോ-ഓർഡിനേറ്റർ ടി.പി.ഉത്തമന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്.രാധാമണിയമ്മ ഉദ്ഘാടനം ചെയ്തു.ഐസക് വർഗീസ് അദ്ധ്യക്ഷത വഹിച്ചു.മധു രാഘവൻ,രാജേന്ദ്രൻ,പ്രൊഫ.തോമസ് വി.പുളിക്കൽ,കെ.എൻ.കെ.കുറുപ്പ്,അബ്ദുൾ റഷീദ്,വർഗീസ് മട്ടയ്ക്കൽ,ടി.അച്യുതൻ,മുരളീധരൻ എന്നിവർ നേതൃത്വം നൽകി.