കറ്റാനം: കഞ്ചാവ് മാഫിയക്കെതിരെ പരാതിപ്പെട്ടതിന് ഭരണിക്കാവിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ വീട് ആക്രമിച്ച് മാതാവിനെ മർദ്ദിച്ചു. കഴിഞ്ഞ ദിവസം രാത്രി 12 .30 ഓടെയാണ് പള്ളിക്കൽ കൊടുവിരേത്ത് തെക്കതിൽ വിനീഷിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. വീടിന്റെ ജനാലകൾ ആക്രമണത്തിൽ തകർന്നു. വിനീഷിന്റെ മാതാവ് ശ്യാമളയെയും (60) അക്രമികൾ മർദ്ദിച്ചു. പരിക്കേറ്റ ശ്യാമളയെ കായംകുളം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തംഗസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് വീട്ടുകാർ പറഞ്ഞു.കുറത്തികാട് പൊലീസിൽ പരാതി നല്കി.