photo

ചേർത്തല: റവന്യു ജില്ലാ കായിക മേളയിലെ മിന്നും താരമായ, പൂങ്കാവ് മേരി ഇമ്മാക്കുലേ​റ്റ് സ്‌കൂളിലെ വിദ്യാർത്ഥിനി പി.എസ്.ആദിത്യയ്ക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.

കഴിഞ്ഞ മൂന്ന് വർഷമായി കായികമേളയിൽ പങ്കെടുക്കുന്ന എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടുന്ന ആദിത്യ കായിക പരിശീലനത്തോടൊപ്പമാണ് പഠനത്തിന് സമയം കണ്ടെത്തിയത്. 100 മീറ്റർ, 200 മീറ്റർ, ട്രിപ്പിൾ ജമ്പ്, റിലേ മത്സരങ്ങളിലെ ജേതാവാണ് ആദിത്യ. തിരുപ്പതിയിൽ നടന്ന നാഷണൽ അമച്വർ അത് ലറ്റിക്സിലെ 100 മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച ആതിദ്യ ഫൈനൽ വരെ എത്തിയിരുന്നു. നിലവിൽ തേവര മേഴ്സിക്കുട്ടൻ സ്കൂൾ ഒഫ് അത് ലറ്റിക്സ് അക്കാഡമിയിൽ പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആര്യാട് പഞ്ചായത്ത് നാലാം വാർഡ് പുളിക്കപ്പറമ്പിൽ സുധീറിന്റേയും സുനിതയുടേയും മകളാണ്.