വള്ളികുന്നം: പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും വള്ളികുന്നം കൃഷിഭവന്റെ 'തലവര' വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കാൻ. ചൂനാട് വിവേകാനന്ദ ജംഗ്ഷന് സമീപം ആധുനിക രീതിയിൽ നിർമ്മിച്ച ഇരുനില കെട്ടിടമാണ് അനാഥമായി നിൽക്കുന്നത്.
മന്ത്രി വി.എസ്. സുനിൽകുമാറാണ് കഴിഞ്ഞ ജനുവരിയിൽ കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന സമയം നിർമ്മാണം പൂർത്തിയായിരുന്നില്ല. രണ്ട് ഘട്ടങ്ങളായി 30 ലക്ഷം ചെലവിട്ടാണ് പൂർത്തിയാക്കിയത്. കെ.ആർ. രാമചന്ദ്രൻ പഞ്ചായത്ത് പ്രസിന്റായിരുന്ന കാലത്താണ് കൃഷിഭവനു വേണ്ടി ഏഴു സെൻറ് സ്ഥലം വാങ്ങിയത്. തുടർന്ന് 20 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവിടെ കെട്ടിടം നിർമ്മിച്ചത്. കർഷകർക്ക് ആശ്വാസമാകേണ്ട കെട്ടിടം പുതുമോടി മാറുംമുമ്പേ നോക്കുകുത്തിയായത് ഏറെ നിരാശയുണ്ടാക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു.
....................................................
'ഇവിടേക്ക് ആവശ്യമായ ഫർണ്ണിച്ചറുകൾ ഇതുവരെ ലഭ്യമായിട്ടില്ല. അധികം വൈകാതെ കൃഷിഭവൻ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാവുമെന്നാണ് പ്രതീക്ഷ'
(ജി. മുരളി, പ്രസിഡന്റ്, വള്ളികുന്നം പഞ്ചായത്ത്)